Latest Updates

മുഖം സുന്ദരമായിരിക്കാന്‍ ആഗ്രഹിക്കാത്തവരായി ആരാണുണ്ടാവുക.. അതിനായി ചെയ്യുന്ന പല പരീക്ഷണങ്ങളും ചിലപ്പോള്‍ നിങ്ങളുടെ മുഖത്തിന് വളരെയധികം ദോഷകരമായി ബാധിച്ചേക്കാം. എന്നാല്‍ പ്രകൃതിദത്ത ഫെയ്സ്പാക്കുകള്‍ എപ്പോഴും സുരക്ഷിതമാണ്. അതിനാല്‍ ഇനി മുതല്‍ പ്രകൃതിദത്ത ഫെയ്സ് പാക്കുകള്‍ ഉപയോഗിക്കൂ...

സ്‌ക്രബ് കൊണ്ട് ചര്‍മത്തിലെ മൃതകോശങ്ങള്‍ നീക്കം ചെയ്യാവുന്നതാണ്. ഇതിനായി വളരെ എളുപ്പം തയ്യാറാക്കാന്‍ പറ്റുന്നതും സുരക്ഷിതമായ ഒന്നാണ് ഹണി ഫേസ് പാക്ക്. ഒരു ടീസ്പൂണ്‍ തേനില്‍ അര ടീസ്പൂണ്‍ പഞ്ചസാര പൊടിച്ചതു മിക്സ് ചെയ്യുക. ശേഷം മുഖത്തിടുക. പതിനഞ്ചു മിനുട്ട് കഴിഞ്ഞ് തണുത്ത വെള്ളത്തില്‍ കഴുകി കളയുക. ആവി പിടിക്കുക. ഇങ്ങനെ ചെയ്യുമ്പോള്‍ ചര്‍മത്തിലെ സുഷിരങ്ങള്‍ തുറക്കും. ഇത് അഴുക്കുകള്‍ നീക്കാന്‍ സഹായിക്കും. 

അഞ്ചു മിനുട്ട് വരെ ആവി പിടിക്കാം. ഏതാനും തുളളി റോസ് വാട്ടര്‍ മുഖത്തു പുരട്ടുക. ഒന്നാന്തരം ടോണര്‍ ആണിത്. ആല്‍മണ്ട് ഓയില്‍, വെളിച്ചെണ്ണ, ഒലിവ് ഓയില്‍, കറ്റാര്‍വാഴ ജെല്‍ തുടങ്ങിയവ മോയിസ്ചറൈസറായി ഉപയോഗിക്കാം. ഇവ ഉപയോഗിക്കുന്നത് ചര്‍മം സോഫ്റ്റാകാന്‍ സഹായിക്കും. ഒരു ടേബിള്‍ സ്പൂണ്‍ തൈരില്‍ ഒരു ടേബിള്‍ സ്പൂണ്‍ ഒലിവ് ഓയില്‍ ചേര്‍ത്ത് പുരട്ടുന്നതും മുഖ ചര്‍മ്മത്തിന് നല്ലതാണ്.

Get Newsletter

Advertisement

PREVIOUS Choice